Kerala PSC Previous Questions – കേരളം-കലാരംഗം

ഭാരതി ശിവജി ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Women Police Constable - 2014]

Correct! Wrong!

മോഹിനിയാട്ടം ആണ് ശരിയായ ഉത്തരം. കേരളത്തില്‍ നിന്നും ക്ലാസിക്കല്‍ പദവി ലഭിച്ച നൃത്തരൂപം - മോഹിനിയാട്ടം പ്രശസ്ത മോഹിനിയാട്ട കലാകാരിയാണ് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് ആധുനികരീതിയിലുള്ള പല പരിഷ്ക്കാരങ്ങളും നടത്തിയത് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ്.

കഥകളിയിലെ അവസാനചടങ്ങ് ഏതാണ് ? [KSRTC Conductor - 2012]

Correct! Wrong!

ധനാശി ആണ് ശരിയായ ഉത്തരം. കഥകളിയില്‍ 8 ചടങ്ങുകളാണുള്ളത് - കേളികൊട്ട്, അരങ്ങുകളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി ആദ്യ ചടങ്ങ് - കേളികൊട്ട്

കഥകളിയിലെ സ്ത്രീവേഷത്തിന് പറയുന്ന പേരെന്ത് ? [ICDS Supervisor - 2004]

Correct! Wrong!

മിനുക്ക് ആണ് ശരിയായ ഉത്തരം. പച്ച - നല്ല കഥാപാത്രം കത്തി - അസുര കഥാപാത്രം മിനുക്ക് - സ്ത്രീകള്‍, ബ്രാഹ്മണര്‍

ലോകപ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍ ? [LGS - MLP, EKM - 2007]

Correct! Wrong!

രാജാ രവിവര്‍മ്മ ആണ് ശരിയായ ഉത്തരം. ചിത്രമെഴുത്ത് കോയി തമ്പുരാന്‍ എന്നറിയപ്പെടുന്നത് - രാജാ രവിവര്‍മ്മ കഴ്സണ്‍ പ്രഭുവാണ് രവിവര്‍മ്മയ്ക്കു രാജാ എന്ന വിശേഷണം നല്‍കിയത്. രവിവര്‍മ്മയുടെ പൂര്‍ത്തിയാകാത്ത ചിത്രം - കാദംബരി

കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം ? [Asst Prison Officer - 2018]

Correct! Wrong!

കണ്ണൂര്‍ ആണ് ശരിയായ ഉത്തരം. കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം - ചിറയ്ക്കല്‍, കണ്ണൂര്‍ രൂപംകൊണ്ടത് - 1995 അക്കാദമി പുറത്തിറക്കുന്ന മാസിക - പൊലി

Leave a Reply

Your email address will not be published. Required fields are marked *

Kerala PSC Previous Questions – കേരളം-കായികരംഗം

Kerala PSC Previous Questions – കേരളം-മലയാള സിനിമ