35-ാം ദേശീയ ഗെയിംസ് നടന്നത് ഏത് സംസ്ഥാനത്താണ് ? [Amenities Asst. - 2016]
കേരളം ആണ് ശരിയായ ഉത്തരം. 2015 - ല്‍ ആണ് 35-ാം ദേശീയ ഗെയിംസ് കേരളത്തില്‍ നടന്നത്. 35-ാം ദേശീയ ഗെയിംസിന്‍റെ മുദ്രാവാക്യം - Get Set Play 35-ാം ദേശീയ ഗെയിംസിന്‍റെ ഭാഗ്യചിഹ്നം - അമ്മു എന്ന വേഴാമ്പല്‍
കേരളത്തില്‍ ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത് ? [LGS - IDK - 2010]
തിരുവനന്തപുരം ആണ് ശരിയായ ഉത്തരം, കൊച്ചിയിലെ കലൂരിലെ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പേരില്‍ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം - കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം,വയനാട്
കേരളത്തിലെ ആദ്യ അക്വാട്ടിക്ക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല ? [LGS - KTM, MLP - 2014]
തിരുവനന്തപുരം ആണ് ശരിയായ ഉത്തരം. കേരളത്തിലെ ആദ്യ അക്വാട്ടിക്ക് സമുച്ചയം സ്ഥിതി ചെയ്യുന്നത് - പിരപ്പന്‍കോട്, തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ പോലീസ് സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം എന്നിവ തിരുവനന്തപുരത്താണ്.
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്‍ഷം ? [Company Board Typist Gr.II - 2012]
1973 ആണ് ശരിയായ ഉത്തരം. ഇന്ത്യയിലെ അന്തര്‍ദേശീയ ഫുട്ബോള്‍ മത്സരമാണ് സന്തോഷ് ട്രോഫി കേരളം 5 തവണ സന്തോഷ് ട്രോഫി ജേതാക്കളായി. കേരളത്തിന് അവസാനമായി സന്തോഷ് ട്രോഫി ലഭിച്ചത് 2004 ലാണ്.
ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി ? [Work Asst. Kerala Agro Machinery Corp. - 2015]
ഒ.എം.നമ്പ്യാർ ആണ് ശരിയായ ഉത്തരം. മികച്ച കായിക പരിശീലകന് ഇന്ത്യ ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം - ദ്രോണാചാര്യ അവാര്‍ഡ് പുരസ്കാരം ഏര്‍പ്പെടുത്തിയ വര്‍ഷം - 1985 അഞ്ചു ലക്ഷം രൂപയാണ് പുരസ്ക്കാര തുക.