സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ? [VEO - 2016]
നെടുമ്പാശ്ശേരി ആണ് ശരിയായ ഉത്തരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മറ്റൊരു പേര് - CIAL കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം - 4
കോയമ്പത്തൂരിനെ പാലക്കാടുമായി കൂട്ടിയിണക്കുന്ന ചുരം ? [Company Corp. - KTM, KNR, PLK - 2012]
പാലക്കാട് ചുരം ആണ് ശരിയായ ഉത്തരം. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു കേരളത്തിന്‍റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് പാലക്കാട് ചുരമാണ്.
കേരളത്തില്‍ നിന്നുള്ള ആദ്യ വിമാന സര്‍വ്വീസ് എവിടം മുതല്‍ എവിടം വരെയായിരുന്നു ? [Forest Guard - 2007]
തിരുവനന്തപുരം-മുംബൈ ആണ് ശരിയായ ഉത്തരം. കേരളത്തിലേക്ക് ആദ്യ വിമാന സര്‍വ്വീസ് നടത്തിയ വര്‍ഷം - 1935 ടാറ്റാ സണ്‍സ് കമ്പനിയുടെ എയര്‍മെയില്‍ ആയിരുന്നു സര്‍വ്വീസ് നടത്തിയത്.
NH 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏത് ? [LDC - MLP - 2007]
കോഴിക്കോട്-മുലഹള്ള ആണ് ശരിയായ ഉത്തരം. NH 66 - പനവേല്‍-കന്യാകുമാരി NH 85 - കൊച്ചി-ധനുഷ്ക്കോടി NH 744 - തിരുമംഗലം-കൊല്ലം
കേരളത്തില്‍ക്കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണം ? [Boat Lascar - 2013]
9 ആണ് ശരിയായ ഉത്തരം. ഏറ്റവും കൂടുതല്‍ ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല - എറണാകുളം ഏറ്റവും കുറവ് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല - വയനാട്