കേരളത്തിലെ പുണ്യനദി താഴെ പറയുന്നവയില്‍ ഏതാണ് ? [Male Warden - 2015]
പമ്പ ആണ് ശരിയായ ഉത്തരം. പമ്പാനദി ; ഉത്ഭവം - പുളിച്ചിമല നീളം - 176 കി.മീ. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്നു.
കേരളത്തിലെ ഏത് നദിക്കാണ് ഇംഗ്ലീഷ് ചാനല്‍ എന്ന പേരുള്ളത് ? [Secretariat Asst - 2007]
മാഹിപുഴയാണ് ശരിയായ ഉത്തരം. ബ്രിട്ടീഷ് ഭരണകാലത്ത് *ഇംഗ്ലീഷ് ചാനല്‍* എന്നറിയപ്പെട്ട കേരളത്തിലെ നദിയാണ് മാഹിപ്പുഴ (മയ്യഴിപ്പുഴ)
കേരളത്തില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ? [Asst. Jailer Gr.II - 2007]
41 ആണ് ശരിയായ ഉത്തരം. കേരളത്തിലെ ആകെ നദികള്‍ - 44 പടിഞ്ഞാറോട്ട് ഒഴുകുന്നവ - 41 കിഴക്കോട്ട് ഒഴുകുന്നവ - 3
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി ? [Secretariat Asst - 2013]
നെയ്യാര്‍ ആണ് ശരിയായ ഉത്തരം. നെയ്യാര്‍; ഉത്ഭവം - അഗസ്ത്യമല നീളം - 56 കി.മീ മരക്കുന്നം ദ്വീപ് സ്ഥിതി ചെയ്യുന്നത് നെയ്യാര്‍ നദിയിലാണ്.
പെരിയാറിന്‍റെ തീരത്തുള്ള പട്ടണം ? [Villageman - 2007]
ആലുവയാണ് ശരിയായ ഉത്തരം. പെരിയാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നവ - ആലുവ മണപ്പുറം, അദ്വൈത ആശ്രമം, കാലടി, മലയാറ്റൂര്‍ പള്ളി, തേക്കടി വന്യജീവി സങ്കേതം, തട്ടേക്കാട് പക്ഷി സങ്കേതം.